Terms & Conditions
1.ഘടന: സച്ചിൽ ഒരു വ്യക്തി കേന്ദ്രീകൃത സ്ഥാപനമല്ല. സ്വയംഭരണാധികാരമുള്ള ഒരു സ്വതന്ത്ര വിവിധോദ്ദേശ കൂട്ടായ്മയാണ്. അഭ്യസ്തവിദ്യരും അല്ലാത്തവരുമായ നിരവധി ആളുകളുടെ മനസിൽ പ്രായോഗികമാക്കാവുന്നതും ലാഭകരമാക്കാവുന്നതുമായ അനവധി പദ്ധതികൾ ഉണ്ട്. അവയൊന്നും വെളിച്ചം കാണാത്തതിന്റെ പ്രധാന കാരണങ്ങൾ സാമ്പത്തിക ലഭ്യത ഇല്ലാത്തതും ആവിഷ്കാര വൈഭവ ലാഘവവുമാണ് കോടിക്കണക്കിന് രൂപ മുതൽമുടക്ക് വരുന്ന പല പദ്ധതികളും സാമ്പത്തിക പരാധീനത നിമിത്തം പ്രായോഗിക തലത്തിൽ എത്താതെ മനസിൽ മാത്രം പേറി ജീവിക്കുന്ന നിരവധി ആളുകൾ ഉണ്ട്. അത്തരം ആളുകളുടെ പദ്ധതികൾ വെളിച്ചം കാണിക്കുവാനും ചെറിയ തുക മുടക്കുവാൻ സന്മനസുള്ള ആളുകളെ കണ്ടെത്തുവാനും സമാന മനസ്ഥിതിയുള്ളവരെ ഒത്തൊരുമിപ്പിക്കുവാനും പ്രാപ്തിയുള്ള സംഘാടകർ നമ്മുടെ ഇടയിൽ ഉണ്ട്. അത്തരത്തിലുള്ളവരുടെ ഒരു കൂട്ടായ്മയാണ് സച്ചിലിന്റെ രൂപീകരണം കൊണ്ട് നിർവ്വഹിക്കുന്നത്. പദ്ധതിയും സമ്പത്തും നിർവ്വഹണവും നേതൃത്വവും എങ്ങനെ പരസ്പര പൂരകമായി നിലനിർത്തണം എന്നാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. നന്മയുടെയും ജ്ഞാനത്തിന്റെയും സംക്ഷേപമായ യഥാർത്ഥചൈതന്യമാണ് സച്ചിൽ. വ്യത്യസ്ത പദ്ധതികൾക്ക് തനതായ യൂണിറ്റുകൾ എന്ന മാനദൺധമാണ് നാം സ്വീകരിക്കുന്നത്.
2.വ്യാപ്തി: സാമൂഹ്യ ഉന്നമനത്തിന് ഉതകുംവിധം കച്ചവട, വ്യവസായിക, കാർഷിക, സേവന, നിർമാണ, തൊഴിൽ സംയോജിത മേഖലകളിൽ ഇടപെട്ട് അവയുടെ ഉത്ഗ്രഥനത്തിലൂടെ ജനങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും വ്യക്തിപരവുമായ ഉയർച്ചക്കായി പ്രവർത്തിക്കുകയാണ് സച്ചിലിന്റെ ലക്ഷ്യം. ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും മുടക്കാൻ സാധ്യതയുള്ളവരെയും വിവിധ പദ്ധതികൾ ആവിഷ്കരിച്ച് പ്രായോഗികമാക്കാൻ കെൽപ്പുള്ളവരെയും കണ്ടെത്തി അവരെ സംയോജിപ്പിച്ച് ലഭിക്കുന്ന സഞ്ചിതമൂലധനവും പ്രോജക്റ്റ് റിപ്പോർട്ടുകളും പ്രയോജനപ്പെടുത്തി നവ പദ്ധതികളിലൂടെ തൊഴിൽ മേഖലയെ ശാക്തീകരിച്ച് വളരുകയാണ് സച്ചിലിന്റെ നയം. അഭ്യസ്തവിദ്യാസമ്പന്നരായ യുവാക്കളെ അവർക്ക് സാധ്യമായ മേഖലകളിലൂടെ വളരുവാനുള്ള പദ്ധതികൾക്ക് സാമ്പത്തികമായ പിന്തുണ സജ്ജമാക്കി പ്രവർത്തിക്കുവാനുള്ള പ്രചോദനം നൽകലാണ് സച്ചിലിന്റെ മാർഗ്ഗം. കാർഷിക-കാർഷികേതര മേഖലയിലെ ഉൽപാദനം , നിർമാണം, വിതരണം, സംസ്കരണം, സംയോജനം, ഇതര സേവനം, കോണ്ട്രാക്റ്റ്, വിവിധ സ്റ്റാർട്ടപ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾ ആണ് പ്രവർത്തന മണ്ഡലം. ഈ സംരംഭത്തിന്റെ പ്രവർത്തകരുടെയും നിക്ഷേപകരുടെയും ഉന്നമനം നിർബ്ബന്ധമാക്കുന്ന ഈ സംഘടന നിക്ഷേപകരുടെ മൂലധനത്തിന് വ്യക്തമായ 5% ആദായവും പദ്ധതികളുടെ ലാഭവിഹിതവും ഉറപ്പ് നൽകുന്നു. നിക്ഷേപകരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാൽ ഭരിക്കുന്നതിനാൽ നിക്ഷേപ സുരക്ഷിതത്വം സുനിശ്ചിതമാണ്. നിക്ഷേപകരാൽ നിശ്ചയിക്കുന്ന പദ്ധതികളുടെനടത്തിപ്പ് നിക്ഷേപകരുടെ മേൽനോട്ടത്തിൽ തന്നെയാണ് നിർവ്വഹിക്കുന്നത്.
സച്ചിൽ നടപ്പാക്കുന്ന പദ്ധതികളുടെ ശമ്പളം പറ്റുന്ന ജീവനക്കാർ എല്ലാവരും തന്നെ സച്ചിൽലെ അംഗങ്ങളായിരിക്കും. അംഗത്വം എടുക്കുവാൻ സാമ്പത്തിക പരാധീനതയുള്ളവർക്ക് മെമ്പർഷിപ്പ് ഫീസിനുള്ള പണം അൻപതോ അതിൽ കുറവോ മാസഗഡുക്കളായി തിരികെ ലഭിക്കാവുന്ന വിധം 5% ഫ്ളാറ്റ് പലിശ ചുമത്തി വായ്പ നൽകുന്നതാണ്. മെമ്പർഷിപ്പ് നിക്ഷേപം സച്ചിലിൽ തന്നെ വരുന്നതിനാൽ വായ്പക്ക് ജാമ്യം ആവശ്യമില്ലാത്തതാകുന്നു. മെമ്പർഷിപ്പ് തുകയ്ക്ക് അഞ്ച് ശതമാനം പലിശ ഉറപ്പ് നൽകുന്നതിനാൽ ഈ വായ്പ പലിശരഹിതമാണെന്ന് പരിഗണിക്കാം.
സച്ചിലിന്റെ അംഗങ്ങളുടെ മെംമ്പർഷിപ്പ് ഫീസ് ആണ് ഓരോ യൂണിറ്റിന്റെയും മൂലധനം. ഈ സംഘടന അംഗങ്ങളല്ലാത്തെ വ്യക്തികളിൽ നിന്നും വായ്പയോ നിക്ഷേപമോ സ്വീകരിക്കുന്നതല്ല. ഗവൺമന്റ്, ബാങ്ക്, മറ്റ് സർവ്വീസ് സംഘടനകൾ എന്നിവയിൽ നിന്നും വ്യക്തമായ വ്യവസ്ഥയിൽ വായ്പയോ, ഗ്രാന്റോ, സച്ചിലിന്റെ ഗവേണിംഗ് ബോഡിയുടെ അനുവാദത്തേടെ വാങ്ങാവുന്നതാണ്. അംഗങ്ങളിൽ നിന്നും ലാഭവിഹിതം വീതിക്കുന്ന (ജൃീളശലേ വെലമൃശിഴ) വ്യവസ്ഥയിൽപണം സ്വീകരിക്കുന്ന രീതിക്ക് പ്രാധാന്യം നൽകണം. സംഭാവനയും സമ്മാനങ്ങളും സച്ചിൽ സ്വീകരിക്കുന്നതാണ്.
3.വ്യാപനം: മുപ്പത് പ്രമോട്ടിംഗ് അംഗങ്ങൾ ചേർക്കുന്ന ചുരുങ്ങിയത് മുന്നൂറ്റി മുപ്പത് അംഗങ്ങൾ ഒത്തു കൂടുമ്പോൾ ആണ് ഒരു സച്ചിൽ യൂണിറ്റ് പൂർണ്ണരൂപം കൊള്ളുന്നത്. രൂപീകരിക്കുന്ന ഓരോന്നിനേയും സച്ചിൽ-എ, സച്ചിൽ-ബി, സച്ചിൽ-സി, സച്ചിൽ -ഡി...എന്നിങ്ങനെ നാമകരണം ചെയ്യുന്നു. ഈ യൂണിറ്റുകളുടെ സംയോജിതമാണ് സച്ചിൽ. ഈ യൂണിറ്റുകളുടെ കേന്ദ്രീകൃത ഓഫീസ് ആണ് സച്ചിൽ.
4.മെമ്പർമാർ: ഏതൊരു ഇന്ത്യൻ പൗരനും സച്ചിലിനും സച്ചിൽ യൂണിറ്റുകൾക്കും സച്ചിൽ യൂണിറ്റ് പെർമെനന്റ് അംഗത്വത്തിന് അപേക്ഷ നൽകാം. സച്ചിലിൽ അഞ്ച് തരം മെമ്പർമാരാണ് ഉള്ളത്.
5.പ്രമോട്ടിംഗ് അംഗം: A സച്ചിൽ യൂണിറ്റുകളുടെ രൂപീകരണത്തിന് നേത്രുത്വം നൽകുന്നവരാണ് ആ യൂണിറ്റിന്റെ പ്രമോട്ടിംഗ് അംഗങ്ങൾ. ഒരു മെമ്പർഷിപ്പിന് 1000 രൂപ വീതം സച്ചിലിൽ അടച്ച് അംഗത്വത്തിനുള്ള അപേക്ഷ വാങ്ങി പൂരിപ്പിച്ച് 100000/- (ഒരുലക്ഷം) രൂപ അംഗത്വഫീസും സഹിതമാണ് അപേക്ഷിക്കേണ്ടത്. മെമ്പർഷിപ്പ് അപേക്ഷാഫീസ് 1000 (ആയിരം) രൂപ യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ഒരു വ്യക്തിക്ക് ഒരു സച്ചിൽ യൂണിറ്റിൽ കൂടിയത് മൂന്ന് മെമ്പർഷിപ്പിന് വരെ അപേക്ഷിക്കാം. ഓരോ സച്ചിൽ യൂണിറ്റിന്റെയും പ്രമോട്ടിംഗ് അംഗത്വത്തിന്റെ 40% ൽ കുറയാത്ത 12 (പന്ത്രണ്ട്) അംഗത്വം വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. ട്രാൻസ്ജന്റർ അപേക്ഷകരുണ്ടെങ്കിൽ 3 (മൂന്ന്) യൂണിറ്റ് എങ്കിലും അവർക്ക് നൽകേണ്ടതാണ്. അങ്ങിനെ അപേക്ഷിക്കുന്ന 30 മെമ്പർഷിപ്പ് അംഗങ്ങൾ ഒത്തുചേർന്ന് വിളിച്ചു കൂട്ടുന്ന യോഗത്തിൽ ഈ അപേക്ഷകൾ സ്വീകരിച്ച് "സച്ചിൽ -എ' രൂപീകരിക്കുന്നു. തദ്വാരാ "സച്ചിൽ' രൂപം കൊണ്ടതായി പ്രഖ്യാപിക്കുന്നു. ഒരു സച്ചിൽ യൂണിറ്റ് രൂപം പ്രാപിക്കുമ്പോൾ ആ യൂണിറ്റിന്റെ ചുരുങ്ങിയ പ്രവർത്തന മൂലധനം 3000000 (മുപ്പത് ലക്ഷം) രൂപയാണ്.
ഈ പ്രമോട്ടിംഗ് അംഗങ്ങൾ അംഗത്വം ലഭിച്ച് ഒരു വർഷത്തിനകം ഒരു പ്രമോട്ടിംഗ് അംഗത്വത്തിന് പത്ത് പേർക്ക് എന്നതോതിൽ 1000 രൂപ അപേക്ഷാഫീസും 100000/-(ഒരുലക്ഷം) രൂപ അംഗത്വഫീസും സച്ചിൽ ഓഫീസിൽ അടപ്പിച്ച് പെർമെനന്റ് അംഗത്വം നേടിക്കൊടുക്കണം. ഒരു വർഷത്തിനുള്ളിൽ പത്ത് പെർമെനന്റ് അംഗങ്ങളെ ചേർക്കുകയും അവരുടെ അംഗത്വം പ്രാബല്യത്തിൽ ആകുകയും ചെയ്താൽ ആ പ്രമോട്ടിംഗ് അംഗം അന്ന് മുതൽ പ്രീമിയം അംഗം ആയി മാറുന്നു. ഒരു വർഷത്തിനകം ഒരു പ്രമോട്ടിംഗ് അംഗത്തിന് 10 പെർമെനന്റ് അംഗത്തെ ചേർക്കാൻ സാധിച്ചില്ലെങ്കിൽ ആ പ്രമോട്ടിംഗ് അംഗത്വം സ്വമേധയാ പെർമെനെന്റ് അംഗമായി മാറുന്നതാണ്. ആ ഒഴിവിൽ പുതിയ പ്രമോട്ടിംഗ് അംഗത്തെ ചേർത്ത് 30 പ്രമോട്ടിംഗ് അംഗത്വം നിലനിർത്തേണ്ടതാണ്.
ഒരു പ്രീമിയം അംഗം ചേർത്ത പത്ത് അംഗങ്ങളെങ്കിലും ആ യൂണിറ്റിൽ ഉണ്ടെങ്കിലേ ആ പ്രീമിയം അംഗത്വത്തിന് പ്രീമിയം അംഗത്വ വോട്ടവകാശം ഉണ്ടാകൂ. അപ്രകാരം വേട്ടവകാശം നഷ്ടപ്പെട്ട അംഗം വോട്ടവകാശം നഷ്ടപ്പെട്ട അന്നുമുതൽ ഒരു വർഷത്തിനകം താൻ ചേർത്ത പത്ത് അംഗങ്ങളെ പ്രാബല്യത്തിലാക്കുല്ലെങ്കിൽ ആ അംഗത്വം ആ യൂണിറ്റിലെ പൈ്രം അംഗത്വമായി സ്വമേധയാൽ മാറുന്നതാണ്. അങ്ങിനെ സംഭവിച്ചാൽ പ്രീമിയം അംഗത്വം കൊണ്ട് ലഭിച്ച സ്ഥാനങ്ങൾ ആ കാരണം കൊണ്ട് തന്നെ നഷ്ടപ്പെടുന്നതാണ്. എന്നാൽ, ലഭ്യമാകുന്ന പൈ്രം മെമ്പർഷിപ്പിന് പൈ്രം മെമ്പർ വോട്ടവകാശം ഉണ്ടായിരിക്കുന്നതാണ്.
ഒരു സച്ചിൽ യൂണിറ്റ് രൂപീകരിച്ച്, അതിലെ 30 പ്രമോട്ടിംഗ് അംഗങ്ങളും പ്രീമിയം അംഗങ്ങളായാൽ3 സച്ചിൽ കേന്ദ്ര ഓഫീസിന് അടുത്ത സച്ചിൽ യൂണിറ്റ് തുടങ്ങുവാൻ അനുവാദം നൽകാം.
6.പ്രീമിയം അംഗം:B: ഒരു പ്രമോട്ടിംഗ് അംഗം ഒരു വർഷത്തിനുള്ളിൽ പത്ത് പെർമെനന്റ് അംഗങ്ങളെ ചേർക്കുകയും അവരുടെ അംഗത്വം പ്രാബല്യത്തിൽ നിലനിൽക്കുകയും ചെയ്താൽ ആ പ്രമോട്ടിഗ് അംഗമാണ് അന്ന് മുതൽ പ്രീമിയം അംഗം. പ്രീമിയം മെമ്പർക്ക് പ്രീമിയം മെമ്പർ സ്ഥാനം ഉള്ള അത്രയും കാലം ഒരു അംഗത്വത്തിന് ഒരു വോട്ട് എന്ന തോതിലുള്ള വോട്ടവകാശവും ഒരു വർഷം പൂർത്തിയാക്കിയ ശേഷം 5% സുനിശ്ചിത ലാഭവിഹിതവും കൂടാതെ സച്ചിൽ യൂണിറ്റിന്റെ ലാഭവിഹിതത്തിനും അർഹതയുണ്ടാരിക്കുന്നതാണ്. ഒരു പ്രീമിയം മെമ്പറിന് നേരിട്ട് പ്രമോട്ടിംഗ് അംഗത്വത്തിനോ പെർമെനന്റ് അംഗത്വത്തിനോ അപേക്ഷിക്കാവുന്നതാണ്.
7.പെർമെനെന്റ് മെമ്പർ C: ഒരു പ്രമോട്ടിംഗ് മെമ്പർ അഥവാ ഒരു പെർമെനന്റ് മെമ്പർ മുഖാന്തരം ഏതൊരു ഇന്ത്യൻ പൗരനും സച്ചിലിൽ 1000 രൂപ അടച്ച് വാങ്ങിക്കുന്ന അപേക്ഷാ ഫോമിൽ പൂരിപ്പിച്ച അപേക്ഷ 100000/- (ഒരു ലക്ഷം) രൂപ സഹിതം നൽകി സച്ചിലിൽ പെർമെനന്റ് അംഗത്വത്തിന്
അപേക്ഷിക്കാവുന്നതാണ്. സച്ചിലിനും സച്ചിൽ യൂണിറ്റുകൾക്കും സച്ചിൽ യൂണിറ്റ് പെർമെനന്റ് അംഗത്വത്തിന് നേരിട്ട് അപേക്ഷിക്കാവുന്നതാണ്. എന്നാൽ, ഒരു സച്ചിൽ യൂണിറ്റിൽ മൂന്ന് പെർമെനന്റ് അംഗത്വത്തിൽ കൂടുതൽ ഒരു വ്യക്തിക്ക് അനുവദിക്കില്ല. അത്തരത്തിൽ ലഭിക്കുന്ന പെർമെനന്റ് മെമ്പർക്ക് മെമ്പർഷിപ്പ് ലഭുക്കുന്ന തീയ്യതി മുതൽ ഒരു വർഷം പൂർത്തീകരിച്ചാൽ മാത്രം ഒരു ലക്ഷം രൂപയുടെ സുനിശ്ചിത വരുമാനമായ 5%ന് അർഹത ഉണ്ടായിരിക്കുന്നതാണ്. പെർമെനന്റ് മെമ്പർക്ക് സച്ചിൽ വോട്ടവകാശം ഉൾപ്പെടെ മറ്റ് യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല. പെർമെനന്റ് മെമ്പർ പത്ത് പെർമെനന്റ് മെമ്പർമാരെ ചേർക്കുകയും അവർ പത്തുപേരും നിലനിൽക്കുകയും ചെയ്യുന്ന ആദ്യ ദിവസം പ്രസ്തുത പെർമെനന്റ് മെമ്പർ പൈ്രം മെമ്പർ ആയി മാറുന്നു.
8.പൈ്രം മെമ്പർ D: ഒരു പെർമെനന്റ് മെമ്പർ 10 പെർമെനന്റ് അംഗങ്ങളെ ചേർക്കുകയും അവരുടെ മെമ്പർഷിപ്പ് പ്രാബല്യത്തിലാകുകയും ചെയ്യുന്ന ആദ്യ ദിവസം പ്രസ്തുത പെർമെനന്റ് മെമ്പർ ഒരു പൈ്രം മെമ്പർ ആയി മാറുന്നു. പൈ്രം മെമ്പർക്ക് പൈ്രം മെമ്പർ സ്ഥാനം ഉള്ള അത്രയും കാലം പൈ്രം മെമ്പർ വോട്ടവകാശവും 5% സുനിശ്ചിത ലാഭവിഹിതവും കൂടാതെ യൂണിറ്റിന്റെ ലാഭവിഹിതത്തിനും അർഹത ഉണ്ടായിരിക്കുന്നതാണ്. ഒരു പൈ്രം മെമ്പറിന് നേരിട്ട് പ്രമോട്ടിംഗ് അംഗത്വത്തിനോ പെർമെനന്റ് അംഗത്വത്തിനോ അപേക്ഷിക്കാവുന്നതാണ്.
9.വെറ്ററൻ മെമ്പർ E: തങ്ങളുടെ അംഗത്വഫീസ്സായ 100000/- (ഒരുലക്ഷം) രൂപ തിരികെ വാങ്ങി പിരിഞ്ഞു പോകുന്ന പ്രീമിയം മെമ്പറും, പൈ്രം മെമ്പറും ആണ് വെറ്ററൻ മെമ്പർ. ഒരാൾക്ക് നിരവധി വെറ്ററൻ മെമ്പർഷിപ്പ് കരസ്ഥമാക്കാവുന്നതാണ്. ഒരു വർഷം പൂർത്തീകരിക്കുന്ന ഒരു വെറ്ററൻ മെമ്പർഷിപ്പിന് പിരിഞ്ഞു പോന്ന സച്ചിൽ യൂണിറ്റ് ഒരു രൂപയെങ്കിലും ലാഭം ഉണ്ടാക്കുന്നുണ്ടെങ്കിൽ ഒരു മെമ്പർഷിപ്പിന് 1000 ആയിരം രൂപ എന്ന തോതിൽ മരണം വരെ ജീവനാംശം നൽകുന്നതാണ്.
ഓരോ അംഗത്തിനും യൂണിറ്റിന്റെ ചുരുക്ക പേരും ചേർത്ത അംഗത്തിന്റെ നമ്പറും ചേർത്ത നമ്പർ നൽകേണ്ടതാണ്. മെമ്പർഷിപ്പ് കൈമാറ്റം ചെയ്യാവുന്നതല്ല. എന്നാൽ, മെമ്പറുടെ മരണശേഷം നോമിനിക്ക് ആ മെമ്പർഷിപ്പ് തുടരുവാൻ താൽപര്യമുണ്ടെങ്കിൽ അതിന് അപേക്ഷ നൽകാവുന്നതാണ്. അത്തരം അപേക്ഷയ്ക്ക് അപേക്ഷാഫീസ് വേണ്ടാത്തതാകുന്നു. ഏതെങ്കിലും കാരണവശാൽ നോമിനി ഇല്ലാതെ വന്നാൽ അവകാശ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതനുസരിച്ച് മെമ്പർഷിപ്പ് പണവും അതുവരെയുള്ള നിശ്ചിത വരുമാനവും അടക്കമുള്ള തുകഅവകാശിക്ക് നൽകി ഇടപാട് അവസാനിപ്പിക്കും.
ഒരു യൂണിറ്റിലെ ഏതൊരു അംഗത്തിനും താൻ അംഗമായ യൂണിറ്റിൽ നിന്നും ആ യൂണിറ്റ് ബ്രേക്ക് ഈ വൺ ആയശേഷമോ അംഗമായി അഞ്ച് വർഷത്തിനു ശേഷമോ ഇതിൽ ഏതാണോ അവസാനം വരുന്നത് അപ്പോൾ മുതൽ എപ്പോൾ വേണമെങ്കിലും തന്റെ സച്ചിൽ യൂണിറ്റിൽ നിന്നും തന്റെ
അംഗത്വ ഫീസായ ഒരുലക്ഷം രൂപ തിരികെ വാങ്ങി യൂണിറ്റ് വിട്ട് പോകാവുന്നതാണ്. അപ്രകാരം പോകുന്ന അംഗം ഒരോ വർഷവും പൂർത്തീകരിച്ചാൽ മാത്രമേ സുനിശ്ചിത വരുമാനമായ 5% ന് അർഹതയുണ്ടാവുകയുള്ളൂ.
10.ഭരണസമതികൾ: സച്ചിലിന്റെ ഭരണം നിർവ്വഹിക്കുന്നത് വിവിധ കമ്മറ്റികളിലൂടെയാണ്. ഓരോ കമ്മറ്റിയുടെയും അദ്ധ്യക്ഷൻ ഒഴികെയുള്ള അംഗങ്ങളുടെ പകുതി ആയിരിക്കും ഓരോ കമ്മറ്റിയുടെയും കോറം. എന്നാൽ, സച്ചിലിന്റെയും സച്ചിൽ യൂണിറ്റുകളുടെയും ജനറൽ ബോഡിയുടെ കോറം ആ ബോഡിയുടെ നിലവിലുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ മൂന്നിൽ ഒന്ന് ആയിരിക്കും. ജനറൽ ബോഡിയിൽ ഒരംഗത്തിന് തന്റെ കൈവശം ഉള്ള അംഗത്വങ്ങളുടെ എണ്ണത്തിനനുസരിച്ച് വോട്ട് രേഖപ്പെടുത്താവുന്നതാണ്. എന്നാൽ, തെരഞ്ഞെടുത്ത കമ്മറ്റികളിലെ ഒരംഗത്തിന് ഒരു വോട്ടിന് മാത്രമേ അർഹതയുള്ളൂ. സച്ചിൽ, സച്ചിൽ യൂണിറ്റുകൾ ഇവയുടെ ജനറൽ ബോഡി വിളിച്ചു ചേർക്കുന്നതിന് 15 ദിവസത്തെ നോട്ടീസ് നൽകേണ്ടതാണ്.
ജനറൽ ബോഡി ഉൾപ്പെടെ ഏത് കമ്മറ്റികളുടെയും നിലവിലുള്ള മൊത്തം അംഗങ്ങളുടെ മൂന്നിൽ ഒന്ന് അംഗങ്ങൾ അതിന്റെ ഒരു പ്രത്യേക യോഗം ചേരണമെന്ന് ആ യോഗം വിളിച്ചുചേർക്കാൻ അധികാരമുള്ളയാളോട് രേഖാമൂലം ആവശ്യപ്പെട്ടാൽ ആവശ്യപ്പെടുന്ന അന്ന് മുതൽ ഒരു മാസത്തിനകം പ്രസ്തുത യോഗം വിളിച്ച് ചേർക്കുവാൻ ആ അധികാരിക്ക് ബാദ്ധ്യത ഉള്ളതാകുന്നു. അപ്രകാരം യോഗം വിളിച്ചുകൂട്ടുന്നില്ലെങ്കിൽ രേഖാമൂലം ആവശ്യപ്പെട്ട കത്തിലെ ഒന്നാം പേരുകാരന് പ്രസ്തുത യോഗം, അത് വിളിച്ച് ചേർക്കുവാനുള്ള വിഷയം ഉൾക്കൊള്ളിച്ച കത്ത് അംഗങ്ങൾക്ക് നൽകി നേരിട്ട് വിളിച്ചു കൂട്ടാവുന്നതാണ്. അപ്രകാരം വിളിച്ചു ചേർക്കുന്ന യോഗത്തിന്റെ അജണ്ട ആ യോഗം തന്നെ നിശ്ചയിക്കേണ്ടതാകുന്നു.
സച്ചിലിലെയും സച്ചിൽ യൂണിറ്റുകളിലെയും തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റികളിലെ യോഗം ചേരുവാൻ ആവശ്യമായ കോറത്തിൽ കൂടുതൽ എണ്ണം അംഗങ്ങൾക്ക് ആ കമ്മറ്റിയിലെ അംഗത്വം നഷ്ടപ്പെട്ടാൽ നിലവിലെ സെക്രട്ടറി പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കുവാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. ആ പുതിയ കമ്മറ്റി ചാർജ്ജ് എടുക്കുന്നത് വരെ നിലവിലുള്ള സമതി തുടരേണ്ടതാണ്. ആ ഘട്ടത്തിൽ അത്യാവശ്യ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുവാനുള്ള തുക മാത്രമേ നിലവിലുള്ള സമതി ചെലവഴിക്കാവൂ. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുവാനോ നടപ്പാക്കുവാനോ നിലവിലുള്ള കമ്മറ്റിക്ക് അധികാരമില്ല.
അധികാരം നഷ്ടപ്പെട്ട അംഗങ്ങൾക്ക് പകരമായി ആ കമ്മറ്റിയിലേക്ക് ചേർക്കുവാൻ അർഹതയുള്ളവരിൽ നിന്നും കോപ്റ്റ് ചെയ്യുവാനുള്ള അധികാരം അതാത് കമ്മറ്റികൾക്ക് ഉണ്ട്.
11.സച്ചിൽ യൂണിറ്റ് പ്രോ ടെം എക്സിക്യൂട്ടീവ് കമ്മറ്റി: സച്ചിൽ രൂപീകരിക്കുന്ന സച്ചിൽ-എ, സച്ചിൽ-ബി, സച്ചിൽ-സി…… എന്നീ യൂണിറ്റുകളിൽ ഓരോന്നിന്റെയുംമുപ്പത് പ്രമോട്ടിംഗ് അംഗങ്ങളും പ്രീമിയം അംഗങ്ങളാകുന്നത് വരെയുള്ള കാലയളവിൽ അവയിൽ ഓരോന്നിന്റെയുംഭരണത്തിന് അതിലെ പ്രമോട്ടിംഗ് അംഗങ്ങളിൽ നിന്നും പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി, ആറ് ഡയറക്ടേഴ്സ് ഉൾക്കൊള്ളുന്ന പ്രോ ടെം എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുക്കേണ്ടതാണ്. യൂണിറ്റിന്റെ സെക്രട്ടറിയാണ് പ്രോ ടെം എക്സിക്യൂട്ടീവ് കമ്മറ്റി വിളിച്ച് ചേർക്കേണ്ടത്. സച്ചിൽ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി നിലവിൽ വരുംവരെയാണ് പ്രോ ടൈം എക്സിക്യൂട്ടീവ് കമ്മറ്റിയുടെ കാലാവധി.
12.ഇലക്ഷൻ ഓഫീസർ : സച്ചിലിലേയും സച്ചിൽ യൂണിറ്റുകളിലേയും ജനറൽ ബോഡിയിൽ നിന്നും ഉള്ള തെരഞ്ഞെടുപ്പുകൾ നിർവ്വഹിക്കുവാൻ സച്ചിൽ ജനറൽ ബോഡിയിൽ നിന്നും ഒരു ഇലക്ഷൻ ഓഫീസറെ തെരഞ്ഞെടുക്കണം. അദ്ദേഹത്തിന്റെ കാലാവധി തെരഞ്ഞെടുത്ത അന്ന് മുതൽ രണ്ട് വർഷമാണ്. അദ്ദേഹത്തിന്റെ പ്രവർത്തനസൗകര്യത്തിന് രണ്ട് അംഗങ്ങളെ അദ്ദേഹത്തിന് ജനറൽ ബോഡിയിൽ നിന്നും രണ്ട് വർഷകാലത്തേക്ക് തെരഞ്ഞെടുക്കാം. അവർ മൂന്ന് പേരും ചേർന്നതാണ് ഇലക്ഷൻ കമ്മറ്റി. തീരുമാനം കൈക്കൊള്ളാനുള്ള അധികാരം സച്ചിൽ ജനറൽ ബോഡി തെരഞ്ഞെടുത്ത ഇലക്ഷൻ ഓഫീസർക്ക് ആയിരിക്കും
13.ഇലക്ഷൻ പ്രോസസിംഗ്: സച്ചിൽ, സച്ചിൽ യൂണിറ്റുകൾ എന്നിവയുടെ ജനറൽ ബോഡിയിൽ നിന്നും ഏതെങ്കിലും ഭരണ കമ്മറ്റിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതുണ്ടെങ്കിൽ ആ വിവരവും ഉടനെ തന്നെ ഇലക്ഷൻ ഓഫീസറെ അതാത് സെക്രട്ടറിമാർ പ്രസ്തുത ജനറൽ ബോഡിയുടെ കൂടുന്ന നേട്ടീസ് തീയ്യതിക്ക് ഒരാഴ്ച മുൻപെങ്കിലും അറിയിക്കേണ്ടതാണ്. ഇലക്ഷൻ ഓഫീസർ നൽകുന്ന വിവരവും ജനറൽ ബോഡി നോട്ടീസിൽ ഉൾപ്പെടുത്തേണ്ടതാണ്.
പ്രസ്തുത ജനറൽ ബോഡി മീറ്റിങ്ങിന് ഏഴ് ദിവസത്തിനു മുൻപ് പ്രസ്തുതൈലക്ഷനിൽ പങ്കെടുക്കുവാൻ അർഹതയുള്ളവർക്ക് ഇലക്ഷൻ ഓഫീസർക്ക് അദ്ദേഹം നൽകുന്ന നിശ്ചിത ഫോറത്തിൽ നോമിനേഷൻ സമർപ്പിക്കാവുന്നതാണ്. അറാം ദിവസം സ്വീകരിച്ച് നോമിനേഷനുകൾ ഇലക്ഷൻ ഓഫീസർ പ്രഖ്യാപിക്കുന്നതും മത്സരത്തിന് മറ്റാരെങ്കിലും ഉണ്ടെങ്കിൽ ജനറൽ ബോഡിയുടെ അന്ന് ജനറൽ ബോഡിയുടെ ആദ്യ വിഷയമായി ഇലക്ഷൻ നടത്തി കൂടുതൽ വോട്ട് കിട്ടിയ വ്യക്തികളെ അന്നുതന്നെ ഇലക്ഷൻ ഓഫീസർ വിജയികളായി പ്രഖ്യാപിക്കുന്നതുമാണ്. തുല്യ വോട്ട് വന്നാൽ അവരിൽ ഒരാളെ നറുക്കെടുപ്പിലൂടെ കമ്മീഷൻ പ്രഖ്യാപിക്കും.
സച്ചിൽ യൂണിറ്റിലെ ജീവനക്കാർ ഒഴികെയുള്ള എല്ലാ അംഗങ്ങളും സേവന സന്നദ്ധതയോടെ അംഗത്വം സ്വീകരിച്ചിട്ടുള്ളവരായതിനാൽ അവർ ആരും തന്നെ ഇതിലെ ഭരണ നിർവ്വഹണത്തിനുള്ള പദവികളിൽ ഇരിക്കുന്നതിന് യാതൊരുവിധത്തിലും ഉള്ള ശമ്പളമോ, ഓണറേറിയമോ, മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളോ സ്വീകരിക്കാൻ പാടില്ലാത്തതാകുന്നു.
14.സച്ചിൽ യൂണിറ്റ് ജനറൽ ബോഡി: സച്ചിൽ യൂണിറ്റിലെ നിലവിലുള്ള എല്ലാ പ്രീമിയം അംഗങ്ങളും പൈ്രം അംഗംങ്ങളും ചേരുന്ന സമതിയാണ് സച്ചിൽ യൂണിറ്റ് ജനറൽ ബോഡി. ഗവേണിംഗ് കമ്മറ്റി തയ്യാറാക്കുന്ന അജണ്ട ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കുവാൻ ഗവേണിംഗ് കമ്മറ്റിയുടെ നിർദ്ദേശനുസരണം സച്ചിൽ യൂണിറ്റിലെ സെക്രട്ടറി ആണ് സച്ചിൽ യൂണിറ്റ് ജനറൽ ബോഡി വിളിച്ചുകൂട്ടേണ്ടത്. വർഷത്തിൽ ഒരിക്കൽ ഫെബ്രുവരി മാസത്തിൽ 28-ാം തീയ്യതിക്കകം നിർബ്ബന്ധമായും ജനർൽ ബോഡി വിളിച്ച് ചേർത്ത് അടുത്ത വർഷത്തെ ബഡ്ജറ്റ് പാസാക്കേണ്ടതാണ്.
15.സച്ചിൽ ജനറൽ ബോഡി: സച്ചിൽലെ എല്ലാ യൂണിറ്റുകളിലേയും നിലവിലുള്ള എല്ലാ പ്രീമിയം അംഗങ്ങളും പൈ്രം അംഗംങ്ങളും ചേരുന്ന സമതിയാണ് സച്ചിൽ ജനറൽ ബോഡി. ഗവേണിംഗ് കമ്മറ്റി തയ്യാറാക്കുന്ന അജണ്ട ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കുവാൻ ഗവേണിംഗ് കമ്മറ്റിയുടെ നിർദ്ദേശനുസരണം സച്ചിൽന്റെ എക്സിക്യൂട്ടീവ് ഓഫീസ് സെക്രട്ടറി (ഇ.ഓ. എസ്) ആണ് ജനറൽ ബോഡി വിളിച്ചുകൂട്ടേണ്ടത്. വർഷത്തിൽ ഒരിക്കൽ മാർച്ച് മാസത്തിൽ 31-ാം തീയ്യതിക്കകം നിർബ്ബന്ധമായും ജനർൽ ബോഡി വിളിച്ച് ചേർത്ത് അടുത്ത വർഷത്തെ ബഡ്ജറ്റ് പാസാക്കേണ്ടതാണ്.
16.സച്ചിൽ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി: ഓരോ സച്ചിൽ യൂണിറ്റുകളുടെയും മുപ്പത് വീതം വരുന്ന പ്രമോട്ടിംഗ് അംഗങ്ങൾ എല്ലാവരും പ്രീമിയം അംഗങ്ങളായാൽ ആ സച്ചിൽ യൂണിറ്റിന്റെ ഭരണത്തിനായി ആ സച്ചിൽ യൂണിറ്റിൽ നിലവിലുള്ള പ്രീമിയം അംഗങ്ങളിൽ നിന്നും ആ സച്ചിൽ യൂണിറ്റിൽ നിലവിലുള്ള പ്രീമിയം അംഗങ്ങളും പൈ്രം അംഗങ്ങളും മാത്രം അംഗങ്ങളായ സച്ചിൽ യൂണിറ്റിന്റെ ജനറൽ ബോഡി പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി, ആറ് ഡയറക്ടേഴ്സ് എന്നിവർ ഉൾക്കൊള്ളുന്ന സച്ചിൽ എക്സിക്യൂട്ടീവ് കമ്മറ്റിയെ നേരിട്ട് തെരഞ്ഞെടുക്കേണ്ടതാണ്. ഒരാഴ്ചയ്ക്കകം വിളിച്ചുകൂട്ടുന്ന ഈ ഒൻപത് എക്സിക്യൂട്ടീവ് ബോഡി അംഗങ്ങളുടെയും പ്രോ ടെം സെക്രട്ടറിയുടെയും, പ്രോ ടെം ഖജാൻജിയുടെയും, സംയുക്ത മീറ്റിങ്ങിൽ വച്ച് സച്ചിൽ യൂണിറ്റുകളുടെ ഭരണ കൈമാറ്റം നടത്തുന്നു. തെരഞ്ഞെടുത്ത തീയ്യതി മുതൽ രണ്ട് വർഷമാണ് ഓരോ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റിയുടെയും കാലാവധി.
ഓരോ യൂണിറ്റിന്റെയും സച്ചിൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നിർദ്ദേശാനുസരണം സച്ചിലും അതാത് സച്ചിൽ യൂണിറ്റും മുന്നേ പാസാക്കിയ ഡ്ജറ്റ് അനുസരിച്ച് സച്ചിൽ യൂണിറ്റ് സെക്രട്ടറിയുടെ നിർദ്ദേശാനുസരണമാണ് പദ്ധതികളുടെ നടത്തിപ്പിനുള്ള തുക ഖജാൻജി നൽകുന്നത്. ഓരോ മാസത്തേയും ഓഡിറ്റ് ചെയ്ത കണക്ക് പിറ്റേ മാസം തന്നെ സച്ചിൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ റിപ്പോർട്ട് സഹിതം സച്ചിൽ യൂണിറ്റ് സെക്രട്ടറി സച്ചിലിൽ എത്തിച്ചു കൊടുക്കേണ്ടതാണ്.
ഓരോ വർഷവും ഫെബ്രുവരി 10 ന് മുൻപ് ഓരോ യൂണിറ്റിന്റെയും സച്ചിൽ എക്സിക്യൂട്ടീവ് കമ്മറ്റിയും സച്ചിൽ യൂണിറ്റ് സെക്രട്ടറി വിളിച്ചു ചേർത്ത് പിറ്റേ വർഷത്തേക്കുള്ള ബഡ്ജറ്റ് ഓരോ സച്ചിൽ യൂണിറ്റിലും അവതരിപ്പിക്കണം.
ഓരോ വർഷവും ഫെബ്രുവരി 28 ന് മുൻപ് ഓരോ സച്ചിൽ യൂണിറ്റും പാസാക്കിയ ബഡ്ജറ്റ് സച്ചിലിന് സമർപ്പിക്കുവാൻ സച്ചിൽ യൂണിറ്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തണം
17.സച്ചിൽ യൂണിറ്റ് ഇന്റേണൽ ഓഡിറ്റ് കമ്മറ്റി: സച്ചിൽ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നും അവർ തെരഞ്ഞെടുക്കുന്ന മൂന്ന് അംഗങ്ങളും സച്ചിൽ യൂണിറ്റിന്റെ ജനറൽ ബോഡിയിൽ നിന്നും തെരഞ്ഞെടുക്കുന്ന രണ്ട് പൈ്രം മെമ്പേഴ്സും ചേർന്നതാണ് സച്ചിൽ യൂണിറ്റ് ഇന്റേണൽ ഓഡിറ്റ് കമ്മറ്റി. അവർ തെരഞ്ഞെടുക്കുന്ന എക്സിക്യൂട്ടീവ് ഓഡിറ്റ് കമ്മറ്റിയംഗമായിരിക്കും സച്ചിൽ യൂണിറ്റ് ഇന്റേണൽ ഓഡിറ്റ് കമ്മറ്റി ചെയർമാൻ. സച്ചിൽ യൂണിറ്റിന്റെ ഈ മാസത്തെ കണക്ക് പിറ്റേ മാസം അവതരിപ്പിക്കുന്ന ബഡ്ജറ്റ്, എസ്റ്റിമേറ്റ്, ബിൽ എന്നിവയോടൊപ്പം കമ്മറ്റിയിൽ വയ്ക്കാവും വിധം ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് സച്ചിൽ യൂണിറ്റ് ഇന്റേണൽ ഓഡിറ്റ് കമ്മറ്റി ചെയർമാൻ ഇ.ഓ. എസിനു നൽകേണ്ടതാണ്. സച്ചിൽ യൂണിറ്റ് ഇന്റേണൽ ഓഡിറ്റ് കമ്മറ്റിയുടെ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നും തെരഞ്ഞെടുക്കുന്ന രണ്ട് പൈ്രം അംഗങ്ങൾക്ക് ആ സച്ചിൽ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി നിലനിൽക്കുന്ന വരെയായിരിക്കും കാലാവധി. എന്നാൽ ജനറൽ ബോഡിയിൽ നിന്നും തെരഞ്ഞെടുക്കുന്ന രണ്ട് പൈ്രം അംഗങ്ങൾക്ക് രണ്ട് വർഷമായിരിക്കും കാലാവധി
18.സച്ചിൽ യൂണിറ്റ് കൗൺസിലർ: ഓരോ യൂണിറ്റും അവരുടെ പ്രീമിയം അംഗങ്ങളിൽ നിന്നും സച്ചിൽ പവർ കമ്മറ്റി അംഗമാക്കുന്നതിന് ഒരു യൂണിറ്റ് കൗൺസിലറെ തെരഞ്ഞെടുക്കണം. രണ്ട് വർഷമാണ് ഒരു യൂണിറ്റ് കൗൺസിലറുടെ കാലാവധി.
19.സച്ചിൽ ഗവേണിംഗ് കമ്മറ്റി: രണ്ട് സച്ചിൽ യൂണിറ്റുകളുടെ എങ്കിലും മുപ്പത് വീതം വരുന്ന പ്രമോട്ടിംഗ് അംഗങ്ങൾ എല്ലാവരും പ്രീമിയം അംഗങ്ങൾ ആയാൽ ഒരു മാസത്തിനുള്ളിൽ കൂടുന്ന ജനറൽ ബോഡി മീറ്റിങ്ങിൽ വച്ച് സച്ചിലിനു തനതായ ഭരണ സംഘമായ ഗവേണിംഗ് കമ്മറ്റിയെ തെരഞ്ഞെടുക്കേണ്ടതാണ്. തെരഞ്ഞെടുത്ത തീയ്യതി മുതൽ രണ്ട് വർഷമാണ് സച്ചിൽ ഗവേണിംഗ് കമ്മറ്റിയുടെ കാലാവധി.
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സി.എ.ഓ.) എക്സിക്യൂട്ടീവ് ഓഫീസ് സെക്രട്ടറി (ഇ.ഓ. എസ്), എക്സിക്യൂട്ടീവ് ഫൈനാൻസ് ഓഫീസർ (ഇ.എഫ്.ഒ), പതിനാറ് ഗവേണിംഗ് കമ്മറ്റി (ജി.സി.എം) അംഗങ്ങൾ എന്നിവർ ആണ് സച്ചിലിന്റെ ഗവേണിംഗ് കമ്മറ്റി. എക്സിക്യൂട്ടീവ് ഓഫീസ് സെക്രട്ടറിയേയും
ബാക്കി പതിനെട്ട് ഗവേണിംഗ് കമ്മറ്റി അംഗങ്ങളെയും സച്ചിലിന്റെ നിലവിലുള്ള പ്രീമിയം അംഗങ്ങളിൽ നിന്നും സച്ചിലിന്റെ നിലവിലുള്ള പ്രീമിയം അംഗങ്ങളും പൈ്രം അംഗങ്ങളും മാത്രം അംഗങ്ങളായ ജനറൽ ബോഡി നേരിട്ട് തെരഞ്ഞെടുക്കുന്നു. ഒരാഴ്ചയ്ക്കകം എക്സിക്യൂട്ടീവ് ഓഫീസ് സെക്രട്ടറി വിളിച്ചുകൂട്ടുന്ന ഈ പത്തൊൻപത് ഗവേണിംഗ് ബോഡി അംഗങ്ങളുടെ മീറ്റിങ്ങിൽ വച്ച് എക്സിക്യൂട്ടീവ് ഓഫീസ് സെക്രട്ടറി ഒഴികെയുള്ള ഗവേണിംഗ് കമ്മറ്റി അംഗങ്ങളിൽ നിന്നും സി.ഇ.ഓ , ഇ.എഫ്.ഓ എന്നിവരെ ആ യോഗം തെരഞ്ഞെടുക്കുന്നു. തുടർന്ന് മുൻ സെക്രട്ടറി, മുൻ ഖജാൻജി എന്നിവരെ കൂട്ടി ചേരുന്ന ഗവേണിംഗ് കമ്മറ്റി യോഗത്തിൽ വച്ച് സച്ചിലിന്റെ ഭരണ കൈമാറ്റം നടത്തുന്നു.
ഈ പത്തൊൻപത് അംഗങ്ങളെ കൂടാതെ സച്ചിലിന്റെ പ്രവർത്തനം നേരിട്ട് നിരീക്ഷിക്കുവാനും വിലയിരുത്തുവാനും ജില്ലാകളക്ടർ, ജില്ലാപോലീസ് മേധാവി, ജില്ലാകോപ്പറേറ്റീവ് മേധാവി എന്നീ മൂന്ന്പേർ നിർദ്ദേശീക്കുന്ന അവരുടെ ഓരോ പ്രതിനിധികൾ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. ഈ പ്രതിനിധികളുടെ കാലാവധി രണ്ട് വർഷമായിരിക്കും. രണ്ട് വർഷം കഴിയുമ്പോൾ പുതിയ നോമിനിയെ നിർദ്ദേശിക്കുവാൻ പ്രസ്തുത ഉദ്ദേഗസ്ഥനോട് ഒരു മാസം മുമ്പെങ്കിലും സി എ ഓ ആവശ്യപ്പെടണം. ആ പ്രതിനിധികൾക്ക് വേട്ട് അവകാശം ഉണ്ടായിരിക്കുന്നതല്ല.
സച്ചിലിന്റെ പ്രവർത്തനം വിലയിരുത്തുവാൻ മാസത്തിൽ ഒരിക്കലെങ്കിലും ഈ ..ഓ.എസ് ഗവേണിംഗ് കമ്മറ്റി വിളിച്ചുകൂട്ടണം. ഓരോ മാസവും ആദ്യം കൂടുന്ന ഗവേണിംഗ് കമ്മറ്റി മീറ്റിങ്ങിൽ തലേമാസത്തിനു മുൻപുള്ള മാസത്തെ കണക്ക് ഇന്റേണൽ ആഡിറ്റ് കമ്മറ്റി പരിശോധിച്ച റിപ്പോർട്ട് ആഡിറ്റ് കമ്മറ്റി ചെയർമാൻ അവതരിപ്പിക്കണം. അടുത്തമാസം ചെലവഴിക്കാനുള്ള എസ്റ്റിമേറ്റ് തലേമാസം തന്നെ ഈ ..ഓ.എസ് അവതരിപ്പിച്ച് ഗവേണിംഗ് കമ്മറ്റിയുടെ അംഗീകാരം വാങ്ങണം. തലേമാസം അവതരിപ്പിച്ച് അംഗീകാരം ലഭിക്കാത്ത അനിവാര്യ ചെലവുകൾ നിർവ്വഹിക്കുവാൻ അടിയന്തര ഗവേണീങ്ങ് കമ്മറ്റി യോഗം വിളിച്ച് അഡീഷണൽ എസ്റ്റിമേറ്റ് പാസാക്കിയിട്ടു മാത്രമേ ചെലവഴിക്കാവൂ.
ഓരോ വർഷവും മാർച്ച് 10 ന് മുൻപ് സച്ചിൽ ഗവേണിംഗ് ബോഡി വിളിച്ചു ചേർത്ത് പിറ്റേ വർഷത്തേക്കുള്ള ബഡ്ജറ്റ് ഈ ..ഓ.എസ് അവതരിപ്പിക്കണം.
ഓരോ വർഷവും മാർച്ച് 31 ന് മുൻപ് സച്ചിലിന്റെ ജനറൽ ബോഡി വിളിച്ചു ചേർത്ത് പിറ്റേ വർഷത്തേക്കുള്ള സച്ചിൽ ഗവേണിംഗ് ബോഡി പാസാക്കിയ ബഡ്ജറ്റ് അവതരിപ്പിക്കുവാൻ ഈ ..ഓ.എസ് നെ ചുമതലപ്പെടുത്തണം.
20.സച്ചിൽ ഇന്റേണൽ ഓഡിറ്റ് കമ്മറ്റി: സച്ചിൽ ഗവേണിംഗ് കമ്മറ്റിയിൽ നിന്നും അവർ തെരഞ്ഞെടുക്കുന്ന മൂന്ന് അംഗങ്ങളും ജനറൽ ബോഡിയിൽ നിന്നും തെരഞ്ഞെടുക്കുന്ന രണ്ട് പൈ്രം മെമ്പേഴ്സും ചേർന്നതാണ് സച്ചിൽ ഓഡിറ്റ്
കമ്മറ്റി. അവർ തെരഞ്ഞെടുക്കുന്ന ഗവേണിംഗ് കമ്മറ്റി ഓഡിറ്റ് കമ്മറ്റിയംഗമായിരിക്കും സച്ചിലിൽ ഇന്റേണൽ ഓഡിറ്റ് കമ്മറ്റി ചെയർമാൻ.
സച്ചിൽന്റെ ഈ മാസത്തെ കണക്ക് പിറ്റേ മാസം അവതരിപ്പിക്കുന്ന ബഡ്ജറ്റ്, എസ്റ്റിമേറ്റ്, ബിൽ എന്നിവയോടൊപ്പം കമ്മറ്റിയിൽ വയ്ക്കാവും വിധം ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് സച്ചിൽ ഇന്റേണൽ ഓഡിറ്റ് കമ്മറ്റി ചെയർമാൻ ഇ.ഓ. എസിനു നൽകേണ്ടതാണ്. സച്ചിൽ ഇന്റേണൽ ഓഡിറ്റ് കമ്മറ്റിയുടെ സച്ചിൽ ഗവേണിംഗ് കമ്മറ്റിയിൽ നിന്നും തെരഞ്ഞെടുക്കുന്ന അംഗങ്ങൾക്ക് ആ സച്ചിൽ ഗവേണിംഗ് കമ്മറ്റി നിലനിൽക്കുന്ന വരെയായിരിക്കും കാലാവധി. എന്നാൽ ജനറൽ ബോഡിയിൽ നിന്നും തെരഞ്ഞേടുക്കുന്ന രണ്ട് പൈ്രം അംഗങ്ങൾക്ക് രണ്ട് വർഷമായിരിക്കും കാലാവധി
21.സച്ചിൽ പവർ കമ്മറ്റി: സച്ചിലിന്റെ സി.ഇ.ഓ , ഇ.ഓ. എസ്, ഇ.എഫ്.ഓ എന്നിവരും ഓരോ യൂണിറ്റും അവരുടെ പ്രീമിയം അംഗങ്ങളിൽ നിന്നും തെരഞ്ഞെടുപ്പിൽ കൂടി അംഗമാക്കുന്ന ഒരു യൂണിറ്റ് കൗൺസിലറും കൂടുന്ന ബോഡിയാണ് സച്ചിലിൽ പവർ കമ്മറ്റി. യൂണിറ്റുകളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് സച്ചിൽ പവർ കമ്മറ്റി അംഗങ്ങളുടെ എണ്ണവും വർദ്ധിക്കും.
ഓരോ സച്ചിൽ യൂണിറ്റും അവർ സമർപ്പിക്കുന്ന പദ്ധതികൾ സച്ചിലിന്റെ നയങ്ങൾക്കും ലക്ഷ്യത്തിനും മാർഗ്ഗത്തിനും പുരോഗതിക്കും ഉതകുന്നതാണോ എന്ന് പരിശോധിച്ച് അഭിപ്രായം ഗവേണിംഗ് ബോഡിയെ അറിയിക്കുക, പുതിയ യൂണിറ്റുകൾക്ക് രൂപം നൽകുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ ഗവേണിംഗ് ബോഡിക്ക് നൽകുക എന്നിവയാണ് സച്ചിൽപവർ കമ്മറ്റിയുടെ കർത്തവ്യം. സച്ചിലിന്റെ സി.ഇ.ഓ ആയിരിക്കും സച്ചിൽ പവർ കമ്മറ്റിയുടെ അധിപൻ. സച്ചിലിന്റെ സി.ഇ.ഓ മൂന്ന് മാസത്തിൽ ഒരിക്കലെങ്കിലും സച്ചിൽ പവർ കമ്മറ്റിയുടെ യോഗം സച്ചിൽ ഓഫീസിൽ വിളിച്ചു ചേർക്കണം.
22.സച്ചിൽ എക്സ്റ്റേണൽ ഓഡിറ്റ്: യോഗ്യതയുള്ള മൂന്ന് ഓഡിറ്റേഴ്സ് എങ്കിലും ഉൾക്കൊള്ളുന്ന ഓഡിറ്റേഴ്സിന്റെ കമ്പനി ആയിരിക്കണം സച്ചിലിന്റെ ഓഡിറ്റേഴ്സ്. അത്തരം കമ്പനിയെ തെരഞ്ഞെടുക്കേണ്ട ചുമതല സച്ചിലിന്റെ ഗവേണീങ്ങ് കമ്മറ്റിയുടേതാണ്. അത്തരത്തിൽ തെരഞ്ഞെടുക്കുന്ന ഓഡിറ്റ് കമ്പനിയെ സച്ചിൽപവർ കമ്മറ്റിയുടെ അംഗീകാരത്തോടെ നിയമിക്കാം
23.പുതിയ സച്ചിൽ യൂണിറ്റിൽ അംഗത്വത്തിന്: സച്ചിലിന് അപേക്ഷിക്കണമെങ്കിൽ സച്ചിലിന്റെ ഗവേണിംഗ് കമ്മറ്റിയുടെ തീരുമാന പ്രകാരം സച്ചിലിന്റെ എ.സ്.ഓ യും, സച്ചിൽ യൂണിറ്റിന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാന പ്രകാരം യൂണിറ്റ് സെക്രട്ടറിയും ആണ് അപേക്ഷിക്കേണ്ടതും പ്രതിനിധാനം ചെയ്യേണ്ടതും.
24.സച്ചിലിന്റെ സാമ്പത്തിക വിനിമയം: സച്ചിലിനും സച്ചിൽ യൂണിറ്റുകൾക്കും ഒരു സാമ്പത്തിക വർഷം ഇംഗ്ലീഷ് കലണ്ടർ വർഷം ഏപ്രിൽ ഒന്നിൽ തുടങ്ങി മുപ്പത്തി ഒന്ന് ഉൾപ്പെടെയുള്ള ഒരു വർഷമാണ്. ഓരോ വർഷവും മാർച്ച് 31 ന് മുൻപ് സച്ചിലിന്റെ ജനറൽ ബോഡി പാസാക്കുന്ന ബഡ്ജറ്റ് അനുസരിച്ചായിരിക്കും സച്ചിലിന്റെ സാമ്പത്തിക വിനിമയം. ജനറൽ ബോഡി പാസാക്കുന്ന ബഡ്ജറ്റ് അടിസ്ഥാനമാക്കി ഗവേണിംഗ് കമ്മറ്റി അനുവദിക്കുന്ന കാര്യങ്ങൾക്ക് ഗവേണിംഗ് ബോഡി പാസാക്കിത്തരുന്ന തുക ചെലവഴിക്കാൻ മാത്രമേ ഖജാൻജിക്ക് അധികാരമുള്ളൂ.
സച്ചിലിന്റെ സാമ്പത്തിക വിനിമയം ക്യാഷ് രഹിതമായിരിക്കും. ഓരോ പണമിടപാടും ബാങ്ക് എകൗണ്ട് മുഖേന ആയിരിക്കും. അതിൽക്യാഷ് ആയി കൈകാര്യം ചെയ്യുവാൻ ഗവൺമന്റ് അനുവദിച്ചിട്ടുള്ളത്രയും തുക (ഇപ്പോൾ 20000രൂപ) ബാങ്ക് ഡിജിറ്റൽ ട്രാൻസ്ഫർ മുഖേനയും അതിനു മുകളിൽ ചെക്ക് മുഖേനയും ഇടപാട് നടത്തണം. സി.ഇ.ഓ , ഈ .എസ്.ഓ, ഈ .എഫ്.ഓ എന്നീ മൂന്ന് പേരുടെ പേരിൽ അവരിൽ ഏതെങ്കിലും രണ്ട് പേർ ചേർന്ന് ചെക്ക് ഒപ്പിട്ട് ഇടപാട് നടത്താവും വിധത്തിലൂള്ള പ്രധാന നമ്പർ 1 എകൗണ്ട് ഒരു നാഷണലൈസിഡ് ബാങ്കിൽ എടുത്ത് വേണം ഇടപാടുകൾ നടത്തേണ്ടത്.
ഡിജിറ്റൽ ഇടപാടുകൾ നടത്തുവാനായി ഒരു പ്രത്യേക എകൗണ്ട് എ.എഫ്.ഓയുടെ പേരിൽ എടുക്കാവുന്നതാണ്. അതിലേക്കുള്ള വരവ് പ്രധാന എകൗണ്ടിൽ നിന്നും ചെക്ക് മുഖാന്തരം മാത്രം ചെയ്യേണ്ടതാണ്. അതിലെ നീക്കിയിരിപ്പ് ഗവൺമന്റ് ക്യാഷ് കൈകാര്യം ചെയ്യുവാൻ അനുവദിച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ (ഇപ്പോൾ രണ്ട് ലക്ഷം) രൂപയിൽ കവിയാൻ പാടില്ലാത്തതാകുന്നു. ഏതൊരു ഡിജിറ്റൽ ട്രാൻസാക്ഷനും പണം ലഭിക്കുവാൻ അർഹതയുള്ള വ്യക്തിയുടെ അഥവാ സ്ഥാപനത്തിന്റെ നേരിട്ടുള്ള എകൗണ്ടിലേക്ക് മാത്രമേ പാടുള്ളൂ. ഈ എകൗണ്ടിലെ വരവ് ചെലവ് സ്റ്റേറ്റ്മന്റ് ഓരോ പ്രവൃത്തി ദിവസവും ക്ലോസ് ചെയ്ത് ബാങ്ക് രേഖകൾ സഹിതം ഈ ..ഓ.എസ് .നെ ബോദ്ധ്യപ്പെടുത്തി മേലൊപ്പ് വാങ്ങേണ്ടതാണ്.
അപേക്ഷാഫീസും മെമ്പർഷിപ്പ്ഫീസും സച്ചിൽ പ്രധാന നമ്പർ 1 എകൗണ്ടിൽ ആണ് അടയ്ക്കേണ്ടത്. സച്ചിലിലേക്കും സച്ചിൽ യൂണിറ്റിലേക്കും ഉള്ള എല്ലാ മെമ്പർഷിപ്പ് സംബന്ധമായ വരവുകളും സച്ചിലിന്റെ പ്രധാന നമ്പർ 1 എകൗണ്ടിൽ കൂടി ആയിരിക്കണം. ഓരോ യൂണിറ്റിന്റെയും പണം അതാത് യൂണിറ്റിന്റെ പേരിൽ കണക്ക് എഴുതേണ്ടതാണ്.
അർഹതപ്പെട്ടവർക്ക് നൽകേണ്ട സുനിശ്ചിത (5%) വരുമാനവും വെറ്ററൻ മെമ്പഴ്സിനു നൽകേണ്ട തുകയും സച്ചിൽ യൂണിറ്റ് ഒാഫീസുകളിൽ നിന്നും ലഭിക്കുന്നതനുസരിച്ച് സച്ചിൽ ഓഫീസിൽ നിന്നും അർഹതപ്പെട്ട പ്രീമിയം/പൈ്രം മെമ്പേഴ്സിനും വെറ്ററൻ മെമ്പേഴ്സിനും അവരവരുടെ എകൗണ്ടിലേക്ക് ഏപ്രിൽ പത്തിനകം ട്രാൻസ്ഫർ ചെയ്യണം. ഓരോ വർഷവും അംഗങ്ങൾക്ക് ഉള്ള 5% സുനിശ്ചയ വരുമാനം ഉറപ്പു വരുത്തേണ്ടതാണ്.
25.സച്ചിൽ യൂണിറ്റിന്റെ സാമ്പത്തിക വിനിമയം: ഓരോ യൂണിറ്റിന്റെയും പണമിടപാട് ബാങ്ക് എകൗണ്ട് മുഖേന ആയിരിക്കും. അതിൽക്യാഷ് ആയി കൈകാര്യം ചെയ്യുവാൻ ഗവൺമന്റ് അനുവദിച്ചിട്ടുള്ളത്രയും തുക ബാങ്ക് ഡിജിറ്റൽ ട്രാൻസ്ഫർ മുഖേനയും അതിനു മുകളിൽ ചെക്ക് മുഖേനയും ഇടപാട് നടത്തണം. ഓരോ യൂണിറ്റിന്റെ പ്രസിഡന്റ്, സെക്രട്ടറി ട്രഷറർ എന്നീ മൂന്ന് പേരുടെ പേരിൽ അവരിൽ ഏതെങ്കിലും രണ്ട് പേർ ചേർന്ന് ചെക്ക് ഒപ്പിട്ട് ഇടപാട് നടത്താവും വിധത്തിലൂള്ള യൂണിറ്റിന്റെ നമ്പർ 1 എകൗണ്ട് ഒരു നാഷണലൈസിഡ് ബാങ്കിൽ എടുത്ത് വേണം ഇടപാടുകൾ നടത്തേണ്ടത്.
ഡിജിറ്റൽ ഇടപാടുകൾ നടത്തുവാനായി ഒരു പ്രത്യേക എകൗണ്ട് ട്രഷററുടെ പേരിൽ എടുക്കാവുന്നതാണ്. അതിലേക്കുള്ള വരവ് യൂണിറ്റിന്റെ നമ്പർ 1 എകൗണ്ടിൽ നിന്നും ചെക്ക് മുഖാന്തരം മാത്രം ചെയ്യേണ്ടതാണ്. അതിലെ നീക്കിയിരിപ്പ് ഗവൺമന്റ് ക്യാഷ് കൈകാര്യം ചെയ്യുവാൻ അനുവദിച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ (ഇപ്പോൾ രണ്ട് ലക്ഷം) രൂപയിൽ കവിയാൻ പാടില്ലാത്തതാകുന്നു. ഏതൊരു ഡിജിറ്റൽ ട്രാൻസാക്ഷനും പണം ലഭിക്കുവാൻ അർഹതയുള്ള വ്യക്തിയുടെ അഥവാ സ്ഥാപനത്തിന്റെ നേരിട്ടുള്ള എകൗണ്ടിലേക്ക് മാത്രമേ പാടുള്ളൂ. ഈ എകൗണ്ടിലെ വരവ് ചെലവ് സ്റ്റേറ്റ്മന്റ് ഓരോ പ്രവൃത്തി ദിവസവും ക്ലോസ് ചെയ്ത് ബാങ്ക് രേഖകൾ സഹിതം സെക്രട്ടറിയെ ബോദ്ധ്യപ്പെടുത്തി മേലൊപ്പ് വാങ്ങേണ്ടതാണ്.
ഓരോ യൂണിറ്റിന്റെ പ്രോ ടെം എക്സിക്യൂട്ടീവ് കമ്മറ്റി/ സച്ചിൽ യൂണിറ്റിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി തങ്ങളുടെ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകി ആ പദ്ധതിയുടെ ബഡ്ജറ്റും എസ്റ്റിമേറ്റും കൂടി സച്ചിൽ പവർ കമ്മറ്റിക്ക് സമർപ്പിക്കണം. പതിനാല് ദിവസത്തിനകം സച്ചിൽ പവർ കമ്മറ്റി അത് പഠിച്ച് അവരുടെ അഭിപ്രായത്തോടെ ഗവേണിംഗ് കമ്മറ്റിക്ക് നൽകണം. പതിനാല് ദിവസത്തിനകം ഗവേണിംഗ് കമ്മറ്റി ആ പദ്ധതി തള്ളാവുന്നതാണോ കൊള്ളാവുന്നതാണോ എന്ന് യൂണിറ്റ് സെക്രട്ടറിയെ രേഖാമൂലം അറിയിക്കണം. പദ്ധതി വിജയപ്രദമാകില്ലെന്ന് സച്ചിൽ ഗവേണിംഗ് കമ്മറ്റി അഭിപ്രായപ്പെട്ട് തിരസ്കരിച്ചാൽ ആ സച്ചിൽ യൂണിറ്റിന് പുതിയ പദ്ധതിക്ക് രൂപം നൽകി മേൽ നടപടികൾ സ്വീകരിക്കാവുന്നതാണ്.
പദ്ധതി അംഗീകരിച്ചാൽ അതിനാവശ്യമുള്ള പണം പദ്ധതിയുടെ പുരോഗതിക്ക് അനുസരിച്ച് സച്ചിൽ എകൗണ്ടിൽ നിന്നും സച്ചിൽ യൂണിറ്റ് എകൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യണം. ലഭിക്കുന്ന ബില്ല് എക്സിക്യൂട്ടീവ് കമ്മറ്റി പാസാക്കുന്നതനുസരിച്ച് സെക്രട്ടറിയുടെ അനുവാദത്തോടെ ഖജാൻജിക്ക് പണം നൽകാം.
ഓരോ യൂണിറ്റിന്റെയും മാർച്ച് മുപ്പത്തൊന്നിലെ ബുക്ക് വ്യാല്യൂ അർഹതപ്പെട്ടവർക്ക് നൽകേണ്ട സുനിശ്ചിത (5%) വരുമാനവും വെറ്ററൻ മെമ്പഴ്സിനു നൽകേണ്ട തുകയും കഴിച്ചുള്ളതാണ്. ആ ബുക്ക് വ്യാല്യൂ തുകയിൽ നിന്നും ആ യൂണിറ്റിലെ മെമ്പർഷിപ്പ് ഫീസും ലേൺ വഴിയും മറ്റും ലഭിച്ച മറ്റ് പ്രവർത്തന ഫണ്ടും ഒഴിച്ചുള്ള തുക മുഴുവൻ ഏപ്രിൽ പത്തിനകം സച്ചിൽ പ്രധാന എകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം. അർഹതപ്പെട്ടവർക്ക് നൽകേണ്ട സുനിശ്ചിത (5%) വരുമാനവും വെറ്ററൻ മെമ്പഴ്സിനു നൽകേണ്ട തുകയും സച്ചിൽ ഓഫീസിൽ നിന്നും അർഹതപ്പെട്ട പ്രീമിയം/പൈ്രം മെമ്പേഴ്സിനും വെറ്ററൻ മെമ്പേഴ്സിനും അവരവരുടെ എകൗണ്ടിലേക്ക് ഏപ്രിൽ പത്തിനകം ട്രാൻസ്ഫർ ചെയ്യണം. ഓരോ വർഷവും അംഗങ്ങൾക്ക് ഉള്ള 5% സുനിശ്ചയ വരുമാനം ഉറപ്പു വരുത്തേണ്ടതാണ്.
സച്ചിൽ യൂണിറ്റ് ഇന്റേണൽ ഓഡിറ്റ് കമ്മറ്റി ഓഡിറ്റ് ചെയ്ത വാർഷിക ലാഭ-ചേത കണക്ക് സച്ചിൽ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി പാസാക്കി മെയ് മുപ്പതിനകം ഓരോ സച്ചിൽ യൂണിറ്റും സച്ചിൽ ഓഫീസിൽ എത്തിക്കണം.
യൂണിറ്റ് ഓഫീസുകളിൽ നിന്നും അയച്ചു ലഭിക്കുന്ന സർപ്ലസ് അഥവാ ലാഭതുകയിൽ നിന്നും മൂലധന നിക്ഷേപത്തിനു പുറമേ അതാത് യൂണിറ്റിലെ അംഗങ്ങളിൽ നിന്നും യൂണിറ്റിന്റെ പ്രവർത്തന ഫണ്ടിലേക്ക് നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതുകൂടി ഉൾപ്പെട്ടിട്ടുള്ള സംഖ്യ അടിസ്ഥാനമാക്കിയ ലാഭവിഹിതം അനുസരിച്ചുള്ള തുകയിൽനിന്നും 5% അതാത് നിക്ഷേപകർക്ക് അവരുടെ എകൗണ്ടിൽ നൽകണം. ബാക്കിയുള്ള തുകയിൽ നിന്നും വെറ്ററൻ മെമ്പേഴ്സിനു നൽകേണ്ട 1000 രൂപ വീതമുള്ള തുക വെറ്ററൻ മെമ്പേഴ്സിന്റെ എകൗണ്ടിലേക്ക് അയക്കണം. ഇനി 5% റിസർവ്വ് ഫണ്ടിലേയ്ക്കും 5% മൂലധനഫണ്ടിലേയ്ക്കും 5% വർക്കിംഗ് ഫണ്ടിലേയ്ക്കും മാറ്റിയശേഷം ബാക്കിയുള്ള 85% യൂണിറ്റിന്റെ ലാഭമായി പരിഗണിച്ച് ആ യൂണിറ്റിലെ അർഹതപ്പെട്ട പ്രീമിയം മെമ്പേഴ്സിന്റെയും, പൈ്രം മെമ്പേഴ്സിന്റെയും എകൗണ്ടിലേക്ക് ജൂൺ മുപ്പതിനകം തുല്യമായി അയച്ചുകൊടുക്കണം.
26.പ്രവർത്തനോദ്ധാരണം:- സച്ചിലിന്റെ വളർച്ചക്ക് നിരന്തരമായ ഉദ്ധാരണ പ്രക്രിയ അനിവാര്യമാണ്. അതിന് നേതൃത്വം വഹിക്കേണ്ടത് സച്ചിൻ പവർ കമ്മറ്റിയാണ്.
1. മൂന്ന് മാസത്തിൽ ഒരിക്കൽ നാടിന്റെ വിവിധ പ്രദേശങ്ങളിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വച്ച് പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ആവശ്യമായ വിവരങ്ങൾ സമാഹരിക്കുവാൻ ഉതകുന്ന സെമിനാറുകൾ സംഘടിപ്പിക്കണം.
2. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ നയങ്ങളും സാമ്പത്തിക സഹായങ്ങളും പരമാവധി പ്രയോജനം ചെയ്യാവുന്നവിധം അപഗ്രഥിച്ചു മനസിലാക്കാൻ ശേഷിയുള്ള സമതികൾ രൂപീകരിക്കണം.
3. വനിതകൾക്ക് തനതായ പദ്ധതികൾ ആവിഷ്കരിച്ച് അതിന്റെ പ്രവർത്തനത്തിനാവശ്യമായ പരിചരണം നിർവ്വഹിക്കണം
4. സെമിനാറിലൂടെയും അല്ലാതെയും ലഭ്യമാകുന്ന സംരംഭങ്ങളുടെ പ്രോജക്ട് റിപ്പോർട്ടും എസ്റ്റിമേറ്റും തയ്യാറാക്കി വയ്ക്കുക. ആ സംരംഭത്തിൽ ചേരുവാൻ താൽപര്യ്മുള്ളവരുടെ ലിസ്റ്റ് പ്രമോട്ടിംഗ് അംഗത്വത്തിനും പെർമെനന്റ് അംഗത്വത്തിനും തയ്യാറുള്ളവരെ സംരംഭത്തിനനുസരിച്ച് തരം തിരിച്ച് തയ്യാറാക്കുക.
Contact Us
-
Email address
Phone:
0487-2221555
Address:
Sachil, Thozhuthungal Building,
TUDA Road, Surya Garden,
Thrissur City PO - 680020


