മഹത്തായ പദ്ധതികൾക്കും തൊഴിലിനും വേണ്ടിയുള്ള ഒരു സംഘടിത സംരംഭം

സച്ചിൽ ഒരു വ്യക്തി കേന്ദ്രീകൃത സ്ഥാപനമല്ല. അഭ്യസ്തവിദ്യരും അല്ലാത്തവരുമായ നിരവധി ആളുകളുടെ മനസ്സിൽ പ്രായോഗികമാക്കാവുന്നതും ലാഭകരമാക്കാവുന്നതുമായ അനവധി പദ്ധതികളുണ്ട്. അവയൊന്നും വെളിച്ചം കാണാത്തതിന്റെ പ്രധാന കാരണങ്ങൾ സാമ്പത്തിക ലഭ്യത ഇല്ലാത്തതും ആവിഷ്കാര വൈഭവക്കുറവുമാണ്. കോടിക്കണക്കിന് രൂപ മുതൽമുടക്ക് വരുന്ന പല പദ്ധതികളും സാമ്പത്തിക പരാധീനത നിമിത്തം പ്രായോഗിക തലത്തിൽ എത്താതെ മനസ്സിൽ മാത്രം പേറി ജീവിക്കുന്ന നിരവധി ആളുകളുണ്ട്. അത്തരം ആളുകളുടെ പദ്ധതികൾ വെളിച്ചം കാണിക്കുവാനും ചെറിയ തുക മുടക്കുവാൻ സന്മനസ്സുള്ള ആളുകളെ കണ്ടെത്തുവാനും സമാനമനസ്കതയുള്ളവരെ ഒത്തൊരുമിപ്പിക്കുവാനും പ്രാപ്തിയുള്ള സംഘാടകർ നമ്മുടെ ഇടയിലുണ്ട്. അത്തരത്തിലുള്ളവരുടെ ഒരു കൂട്ടായ്മയാണ് സച്ചിലിന്റെ രൂപീകരണം കൊണ്ട് നിർവ്വഹിക്കുന്നത്. പദ്ധതിയും സമ്പത്തും നിർവ്വഹണവും നേതൃത്വവും എങ്ങനെ പരസ്പര പൂരകമായി നിലനിർത്തണം എന്നാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. വ്യത്യസ്ത പദ്ധതികൾക്ക് വ്യത്യസ്ത യൂണിറ്റുകൾ എന്ന മാനദണ്ഡമാണ് നാം സ്വീകരിക്കുന്നത്.

  • സാമ്പത്തിക പരാധീനതയുള്ള സംരംഭകരുടെ ആശ്രയം.
  • പദ്ധതിക്കും സമ്പത്തിനും ഏകോപനം
  • വ്യത്യസ്ത സംരംഭങ്ങൾക്ക് പ്രത്യേക ശ്രദ്ധ

കാഴ്ചപ്പാട് (Vision)

ദൗത്യം (Mission)